ജിദ്ദ: പ്രഭാത പ്രാര്‍ത്ഥനക്കു ശേഷം പ്രഭാത സവാരിയുമായി ജിദ്ദ ബാഗ്ദാദിയ്യ ഈസ്റ്റ് കെ.എം.സി.സി മാതൃകയാവുന്നു. ഏരിയയിലെ പ്രവര്‍ത്തകരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെ തുടങ്ങിയ ‘വാക്കിങ് ക്ലബ്’ ജിദ്ദയിലെ പ്രത്യേക സാഹചര്യം കാരണം നിര്‍ജീവമായിരുന്നു. ഇന്നലെ മുതല്‍ വീണ്ടും വാക്കിങ് ക്ലബിനു കീഴില്‍ പ്രവര്‍ത്തകര്‍ പ്രഭാത നടത്തം തുടങ്ങി.
മദീന റോഡില്‍ തലാല്‍ സ്‌കൂളിന് സമീപമുള്ള പാര്‍ക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര വാകിങ് ക്ലബ് ഉദ്ഘാടനം ചെയ്തു. ജോലി കഴിഞ്ഞു ബാക്കി സമയം സഹജീവികളെ സഹായിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന കെഎംസിസി പ്രവര്‍ത്തകര്‍ സ്വന്തം ആരോഗ്യം പലപ്പോഴും ശ്രദ്ധിക്കാറില്ലെന്നും അതിനൊരു വലിയ പരിഹരമാണ് വാകിംഗ് ക്ലബ് എന്നും അദ്ദേഹം പറഞ്ഞു. ബാഗ്ദാദിയ്യ ഈസ്റ്റ് കെ.എം.സി.സിയുടെ ഈ മാതൃക പ്രവര്‍ത്തനം മറ്റു കെ.എം.സി.സി ഘടകങ്ങള്‍ മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങില്‍ ഏരിയ കെ.എം.സി.സി പ്രസിഡന്റ് നാണി ഇസ്ഹാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വ്യായാമം ചെയ്യുന്നതിന്റെ പ്രാധാന്യത്തേക്കുറിച്ച് അബു കട്ടുപ്പാറ ക്ലാസ്സ് എടുത്തു.കോര്‍ഡിനേറ്റര്‍ ഷബീര്‍, യൂസുഫ് കോട്ട, റഷീദ് വാഴക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഖാലിദ് പാളയാട്ട് സ്വാഗതവും ടി. കെ അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
Comments are closed for this post.