ജിദ്ദ:കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ റമദാന്‍ കാംപയിനോടാനുബന്ധിച്ചു സൗത്ത് സോണ്‍ കെഎംസിസി പ്രവര്‍ത്തകര്‍ സ്വരൂപിച്ച കേരളത്തിലെ പാവപെട്ട രോഗികള്‍ക്കുള്ള സി.എച്ച് സെന്റര്‍ സഹായം സെന്‍ട്രല്‍ കമ്മിറ്റിക്ക് കൈമാറി.
കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സൗത്ത് സോണ്‍ കെഎംസിസി പ്രസിഡന്റ് നസീര്‍ വാവക്കുഞ്ഞ് ഹരിപ്പാട് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്രക്ക് കൈമാറി. കൊവിഡ് പ്രതിസന്ധിക്കിടയിലും സി. എച്ച് സെന്റര്‍ സഹായ ഫണ്ട് വിജയിപ്പിക്കാന്‍ പരിശ്രമിച്ച സൗത്ത് സോണ്‍ കെഎംസിസി പ്രവര്‍ത്തകരുടെ സേവനം ശ്ലാഘനീയമാണെന്ന് അബൂബക്കര്‍ അരിമ്പ്ര പറഞ്ഞു.
സെന്‍ട്രല്‍ കമ്മിറ്റിയുടെ കാംപയിന്‍ വിജയിപ്പിക്കാന്‍ വേണ്ടി ശ്രമിച്ച സൗത്ത് സോണ്‍ കെഎംസിസി പ്രവര്‍ത്തകരെ പ്രസിഡന്റ് നസീര്‍ വാവക്കുഞ്ഞ്, ജനറല്‍ സെക്രട്ടറി ശിഹാബ് താമരക്കുളം എന്നിവര്‍ അഭിനന്ദിച്ചു.
ചടങ്ങില്‍ സൗത്ത് സോണ്‍ കെഎംസിസി ജനറല്‍ സെക്രട്ടറി ശിഹാബ് താമരക്കുളം, ഹനീഫ കൈപ്പമംഗലം, നാസറുദ്ധീന്‍ കായംകുളം എന്നിവര്‍ സംബന്ധിച്ചു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള കെഎംസിസി പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സൗത്ത് സോണ്‍ കെഎംസിസി.
Comments are closed for this post.