ജിദ്ദ: കോട്ടക്കല്‍ മുനിസിപ്പല്‍ കെ എംസിസി യുടെ ആഭിമുഖ്യത്തില്‍ റമദാന്‍ റിലീഫ് കിറ്റ് വിതരണം ചെയ്തു. കോട്ടക്കല്‍ മണ്ഡലം എം എല്‍ എ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടക്കല്‍ മുനിസിപ്പല്‍ കെഎംസിസി പ്രസിഡന്റ് കെ. എം മൂസ ഹാജി അധ്യക്ഷത വഹിച്ചു.
കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍, മുനിസിപ്പല്‍ മുസ്‌ലിം ലീഗ് സെക്രട്ടറി സാജിദ് മങ്ങാട്ടില്‍, കെ. കെ നാസര്‍, യൂത്ത് ലീഗ് പ്രസിഡന്റ് കെ. എം ഖലീല്‍, കൗണ്‍സിലര്‍ കാലൊടി മുഹമ്മദ്, മാങ്ങാടന്‍ അന്‍വര്‍, കെ. എം മുനീര്‍, എം. പി റസാഖ്, വി. മഹ്‌റൂഫ്, അക്ബര്‍ അലി, കെഎംസിസി നേതാക്കളായ കുഞ്ഞിപ്പ ഹാജി, മുഹമ്മദ് മാള്‍ട്ട തുടങ്ങിയവര്‍ പങ്കെടുത്തു. മുഹമ്മദലി എരണിയന്‍ സ്വാഗതവും അഷ്‌റഫ് മേലേതില്‍ നന്ദിയും പറഞ്ഞു.
Comments are closed for this post.