ജിദ്ദ: അൽകുംറ ഏരിയ കെഎംസിസിയും ശിഫ ജിദ്ദ പോളിക്ലിനികിലെ കുംറ -ഗാർണിയ ശാഖയും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റിയുടെ ആക്ടിങ് പ്രസിഡന്റ് സീതി കൊളകാടൻ ക്യാമ്പ് ഉൽഘടനം ചെയ്തു.
ജില്ലാ സെക്രട്ടറി സാബിൽ മമ്പാട്, ജില്ലാ, ജിദ്ദ സെൻട്രൽ കമ്മിറ്റി നേതാക്കന്മാരും ഫളീല ഏരിയ കെഎംസിസി ഭാരവാഹികളായ ഹമീദ്, മായിൻ കുട്ടി എന്നിവർ പങ്കെടുത്തു. ഗർണിയയിലെ ശിഫ ജിദ്ദ പോളിക്ലിനിക്ലിലെ മാനേജർ സഹീറുദീന് കീഴിലുള്ള അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള ഏറ്റവും മികച്ച ടീമിന്റെ ആത്മാർത്ഥ പ്രവർത്തനവും ക്യാമ്പിൽപങ്കെടുത്തവർക്ക് ആശ്വാസമായി.
ചെയർമാൻ ബാപ്പുട്ടി സാഹിബ്, പ്രസിഡന്റ് മുസ്തഫ മുത്തു, ജനറൽ സെക്രട്ടറി ശംസുദ്ധീൻ ഇല്ലികുത്, ട്രഷറർ ഹഖ് കോലീരി, മറ്റു ഭാരവാഹികളായ നൗഫൽ വെള്ളൂർ, നജീർ, ശംസുദ്ധീൻ അരിമ്പ്ര, ശിഹാബ് മുതലക്, സൈനുദ്ധീൻ, ആലി ഹാജി, ഷാഫി ടൊയോട്ട
തുടങ്ങിയവർ നേതൃത്വം നൽകി.
Comments are closed for this post.