2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സി എച്ച് മുഹമ്മദ്‌കോയ മെമ്മോറിയൽ പൊളിറ്റിക്കൽ അവാർഡ് വി ഡി സതീശന്

ദമാം: കെഎംസിസി ദമാം കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രഥമ സി എച്ച് മുഹമദ്കോയ മെമ്മോറിയൽ പൊളിറ്റിക്കൽ ബ്രേവറി അവാർഡ് 2021 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ ആണ് ജേതാവിനെ പ്രഖ്യാപിച്ചത്. മികച്ച നിലയിൽ കേരള രാഷ്ട്രീയത്തിൽ നടത്തുന്ന പ്രവർത്തന മികവിനെ മാനിച്ചാണ് വി ഡി സതീശനെ അവർഡിന് തിരഞ്ഞെടുത്തത്.

കെഎംസിസി സഊദി നാഷണൽ കമിറ്റി സെക്രട്ടറി ഖാദർ ചെങ്കള, കെഎംസിസി ദമാം കൊല്ലം ജില്ല കമിറ്റി സെക്രട്ടറി ഷംനാദ് മുതിരപ്പറമ്പ്, കോർഡിനേറ്റർമാരായ നവാബ് ചിറ്റൂമൂല, മുജീബ് പുനലൂർ, വാദി ദവസിർ കെഎംസിസി കമിറ്റി സെക്രട്ടറി സിദ്ദിഖ് എന്നിവർ സന്നിഹിതരായിരുന്നു. അവാർഡ് പിന്നീട് സമ്മാണിക്കുമെന്ന് സംഘാടകർ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.