ജിദ്ദ: ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ‘ഹാദിയ’ യുടെ കീഴില്‍ കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളില്‍ നടന്നു വരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ജിദ്ദ കെഎംസിസി പങ്കാളിയാവുന്നു. ഇതിന്റെ ഭാഗമായി കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഏറ്റെടുത്ത പത്ത് മദ്‌റസ ക്ളാസുകള്‍ക്കുള്ള ധന സഹായം സെന്‍ട്രല്‍ കമ്മിറ്റി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ‘ഹാദിയ’ ജിദ്ദ ചാപ്റ്റര്‍ സെക്രട്ടറി നജ്മുദ്ധീന്‍ ഹുദവിക്ക് കൈമാറി.
സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി. കെ റസാഖ് മാസ്റ്റര്‍, ചെയര്‍മാന്‍ നിസാം മമ്പാട്, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, എ.കെ ബാവ, ജലാല്‍ തേഞ്ഞിപ്പലം, ഹുസൈന്‍ കരിങ്ക, മജീദ് പുകയൂര്‍, എസ് ഐ സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങള്‍ മേലാറ്റൂര്‍, ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, മുസ്തഫ ഹുദവി കൊടക്കാട്, ഉസ്മാന്‍ എടത്തില്‍, കോയ മൂന്നിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹാദിയയുടെ ദേശീയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജിദ്ദയില്‍ നിന്നും ഏറ്റവും വലിയ സഹായം നല്‍കിയ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയെ ഹാദിയ ജിദ്ദ സെക്രട്ടറി നജ്മുദ്ധീന്‍ ഹുദവി കൊണ്ടോട്ടി അഭിനന്ദിച്ചു.
Comments are closed for this post.