2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മസ്‌കറ്റ് കെ.എം. സി. സി ഇ അഹമ്മദ് എക്‌സലന്‍സി അവാര്‍ഡ് വിതരണം ചെയ്തു

റഹ്മാന്‍ നെല്ലാങ്കണ്ടി

 

മസ്‌കറ്റ്: മുന്‍ വിദേശ കാര്യ സഹമന്ത്രി ഇ അഹമ്മദിന്റെ സ്മരണാര്‍ത്ഥം മസ്‌കറ്റ് കെ എം സി സി കേന്ദ്ര കമ്മിറ്റി ഏര്‍പ്പെടുത്തിയ ഇ അഹമ്മദ് എക്‌സലന്‍സി അവാര്‍ഡ് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രെട്ടറി പി കെ കുഞ്ഞാലികുട്ടി ഓണ്‍ലൈന്‍ ചടങ്ങില്‍ വിതരണം ചെയ്തു. കെ.എം.സി. സി അംഗങ്ങളുടെ മക്കളില്‍ പ്ലസ് ടു , എസ് എസ് എല്‍ സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളാണ് അവാര്‍ഡിന് അര്‍ഹമായത്.

അന്ത്യ നിമിഷം വരെ കൃത്യ നിര്‍വഹണ രംഗത്ത് അര്‍പ്പണ വീര്യത്തോടെ നിലകൊണ്ടു ജനാധിപത്യ രണാങ്കണത്തില്‍ വീര മൃത്യു വരിച്ച ധീരനായ നേതാവായിരുന്നു ഇ.അഹമ്മദ് എന്നും പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ തന്നെ അദ്ദേഹത്തിന്റെമരണം സംഭവിച്ചത് ഇതിന്റെ ഉത്തമ ദ്രിഷ്ടാന്തം ആണെന്നും പി കെ കുഞ്ഞാലികുട്ടി അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ മസ്‌കത് കെ എം സി സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹമ്മദ് അധ്യക്ഷത വഹിച്ചു .മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗങ്ങള്‍ ആയ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, ഇ. ടി മുഹമ്മദ് ബഷീര്‍ എം പി , പി വി അബ്ദുല്‍ വഹാബ് എം പി,യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് മുനവ്വര്‍ അലി തങ്ങള്‍ ,കേന്ദ്ര കമ്മിറ്റി മുന്‍ ഭാരവാഹികള്‍ ആയ അബ്ദുല്‍ കരീംഹാജി, സൈദ് പൊന്നാനി, ഉമ്മര്‍ബാപ്പു ,പി.എ.വി.അബൂബക്കര്‍, കേന്ദ്ര കമ്മിറ്റി നേതാക്കള്‍ ആയ നൗഷാദ് കാക്കേരി ,ശുഹൈബ് പാപ്പിനിശ്ശേരി ,കെ. കെ റഫീക്ക് ,റഫീഖ് അമീന്‍ ഏരിയ നേതാക്കള്‍ ആയ സിദ്ദിക്ക് മാതമംഗലം ,നവാസ് ചെങ്ങള , അഷ്‌റഫ് പോയിക്കര തുടങ്ങിയവരും അവാര്‍ഡ് ജേതാക്കളായ വിദ്യാര്‍ത്ഥികളും പ്രസംഗിച്ചു .

കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രെട്ടറി റഹീം വറ്റല്ലൂര്‍ പരിപാടികള്‍ നിയന്ത്രിച്ചു .കേന്ദ്ര കമിറ്റി സെക്രെട്ടറി മുജീബ് കടലുണ്ടി മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു.നജീബ് കുനിയില്‍ പരിപാടിക്ക് സാങ്കേതിക സഹായം നല്‍കി.

കേന്ദ്ര കമ്മിറ്റി ട്രഷറര്‍ കെ. യൂസുഫ് സലിം സ്വാഗതവും സക്കറിയ തളിപ്പറമ്പ് നന്ദിയും പറഞ്ഞു.അവാര്‍ഡ് വിതരണ ശേഷം പ്രമുഖ ഗായകന്‍ നവാസ് പാലെരിയുടെ ഇശല്‍ വിരുന്നും നടന്നു ..

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.