2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കെ മാറ്റ് കേരള 2020 ഇപ്പോള്‍ അപേക്ഷിക്കാം

കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളിലേക്കും അധ്യയന വര്‍ഷത്തെ എം.ബി.എ പ്രവേശന പരീക്ഷ കെ മാറ്റ് കേരള 2020 ഡിസംബര്‍ ഒന്നിന് നടക്കും. കേരള യുനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്)ന്റെ ആഭിമുഖ്യത്തിലും പ്രവേശനമേല്‍നോട്ടസമിതിയുടെ മേല്‍നോട്ടത്തിലാണ് പരീക്ഷ.

നവംബര്‍ 10ന് വൈകീട്ട് നാലുമണിവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് kmatkerala.in സന്ദര്‍ശിക്കുക. അപേക്ഷാഫീസ് ജനറല്‍ വിഭാഗത്തിന് 1000 രൂപയും എസ്.സി,എസ്.ടി വിഭാഗത്തിന് 750 രൂപയുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവേശന സമിതിയുമായി ബന്ധപ്പെടുക. ഫോണ്‍:0471-2335133.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News