2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പിണറായിക്കുവേണ്ടി ഊരാളുങ്കല്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് കെ.എം ഷാജി; അത് ഷാജിയുടെ ശീലമെന്നും ഊരാളുങ്കലിന് ആ പണിയില്ലെന്നും എം.വി ഗോവിന്ദന്‍

പിണറായിക്കുവേണ്ടി ഊരാളുങ്കല്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് കെ.എം ഷാജി

പിണറായിക്കുവേണ്ടി ഊരാളുങ്കല്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് കെ.എം ഷാജി

 

തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് വേണ്ടി അദാനിയും മുഖ്യമന്ത്രിക്ക് വേണ്ടി ഊരാളുങ്കലും കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാഷി. മുഖ്യമന്ത്രിയുടെ അദാനിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്നും കെ.എം ഷാജി ആരോപിച്ചു. പിണറായിയിലെ വീടിന്റെ ഹൗസ് നമ്പര്‍ ഔട്ട് ഹൗസിന്റേതാണ്. സമാനമായി ഔട്ട് ഹൗസിന് നല്‍കിയിരിക്കുന്നത് വീടിന്റെ നമ്പരാണെന്നും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ മുഖ്യമന്ത്രി നടത്തുന്നുവെന്നും ഷാജി ആരോപിച്ചു. ഉന്നയിച്ച ആരോപണങ്ങളെല്ലാം അന്വേഷിക്കാവുന്നതാണ്. തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കാമെന്നും ഷാജി വെല്ലുവിളിച്ചു.

അതേ സമയം കെ.എം ഷാജിക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്തെത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കെ.എം ഷാജിയുടെ ശീലമാണ്. ഊരാളുങ്കലിന് ആ പണിയില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
അദാനിയോട് പോലും മത്സരിക്കാന്‍ ശേഷിയുള്ള കമ്പനിയാണ് ഊരാളുങ്കല്‍ സൊസൈറ്റി. കേരളത്തിലെ അദാനിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന കെ.എം ഷാജിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഊരാളുങ്കലിനെ തകര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.