കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എയുടെ വീടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഭാഗിക നടപടിയായി. നികുതി ഇനത്തില്‍ പിഴയുള്‍പ്പെടെ 1,38,000 രൂപ അടയ്ക്കണമെന്നാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചത്.
എന്നാല്‍ ഇത് നികുതിയിനത്തില്‍ മാത്രമുള്ള തുകയാണ്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് പിഴയുള്‍പ്പെടെയുള്ള നിരക്ക് പുതുതായി സമര്‍പ്പിക്കുന്ന രേഖകള്‍ അടിസ്ഥാനമാക്കി നിര്‍ണയിക്കുമെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് അറിയിച്ചു.
വീട് പൊളിച്ചുമാറ്റാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് ഷാജിയുടെ ഭാര്യയ്ക്ക് കഴിഞ്ഞദിവസം കൈമാറിയിരുന്നു. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നായിരുന്നു നിര്‍ദേശം.
പുതുക്കിയ പ്ലാന്‍ നല്‍കി കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്നും ഇതുവരെയുള്ള നികുതിയും പിഴയും അടയ്ക്കാന്‍ തയ്യാറാണെന്നും ഭാര്യ കോര്‍പ്പറേഷനെ അറിയിച്ചിട്ടുണ്ട്.
Comments are closed for this post.