
സിഡ്നി: ലോകകപ്പ് ട്വന്റി-20 ടൂര്‍ണമെന്റ് സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് ദയനീയമായി തോറ്റ് പുറത്തായതിനു പിന്നാലെ നിരാശ പങ്കുവച്ച് ഇന്ത്യന്‍ താരങ്ങള്‍. തകര്‍ന്ന ഹൃദയത്തിന്റെ ഇമോജിയുമായാണ് കെ എല്‍ രാഹുല്‍ ട്വിറ്ററില്‍ പോസ്റ്റിട്ടത്. രാഹുലിന് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല
— K L Rahul (@klrahul) November 11, 2022
ആറ് മല്‍സരങ്ങളില്‍ നിന്ന് 296 റണ്‍സ് നേടി ഇന്ത്യയുടെ ടോപ്സ്കോററായ വിരാട് കോഹ്ലിയും ലോകകപ്പ് നേടാനാവാത്തതിലെ നിരാശ മറച്ചുവച്ചില്ല. സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കാതെ ഞങ്ങള്‍ ഓസ്ട്രേലിയന്‍ തീരം വിടുന്നു, നിരാശാഹൃദയത്തോടെയാണ് മടക്കമെങ്കിലും ഒരു ടീമെന്ന നിലയില്‍ അവിസ്മരണീയമായ ഒരുപാട് നിമിഷങ്ങള്‍ ഓര്ത്തെടുക്കാനുണ്ടെന്നും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനങ്ങളാണ് ലക്ഷ്യമിടുന്നതെന്നും കോഹ്ലി ട്വീറ്റ് ചെയ്തു.
We leave Australian shores short of achieving our dream and with disappointment in our hearts but we can take back a lot of memorable moments as a group and aim to get better from here on. pic.twitter.com/l5NHYMZXPA
— Virat Kohli (@imVkohli) November 11, 2022
ടൂര്‍ണമെന്റിലെ ഇന്ത്യയുടെ രണ്ടാമത്തെ ടോപ്സ്കോററായ സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ പ്രതീക്ഷകള്‍ ഇംഗ്ലണ്ട് തല്ലിക്കെടുത്തിയതിനു പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പ് എഴുതി. ‘വേദനാജനകമായ നഷ്ടം. ഞങ്ങള്‍ എവിടെ കളിച്ചാലും ആവേശകരമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ഞങ്ങളുടെ ആരാധകരോട് എന്നും നന്ദിയുണ്ട്. അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി, ഈ ടീമിന്റെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കഠിനാധ്വാനത്തില്‍ അഭിമാനിക്കുന്നു. എന്റെ രാജ്യത്തിനായി കളിക്കുന്നതില്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ മികവുകാട്ടും, ശക്തമായി തിരിച്ചുവരും!’ സൂര്യകുമാര്‍ ട്വീറ്റ് ചെയ്തു.
Hurtful loss.
Forever grateful to our fans who create electrifying atmosphere, no matter where we play. Thankful for the undying support for each other, proud of the hardwork put in by this team &support staff.
Proud to play for my country🇮🇳
We will reflect &come back stronger! pic.twitter.com/EeuLz45kgl— Surya Kumar Yadav (@surya_14kumar) November 11, 2022
Comments are closed for this post.