ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്ന് കിരണ്‍ റിജിജുവിനെ മാറ്റി. അര്‍ജുന്‍ റാം മേഘ്‌വാള്‍ ആണ് പുതിയ നിയമമന്ത്രി. എര്‍ത്ത്‌സയന്‍സ് വിഭാഗമാണ് കിരണ്‍ റിജിജുവിന് നല്‍കിയിരിക്കുന്നത്.
ജഡ്ജി നിയമനവുമായി റിജിജു നടത്തിയ പ്രസ്താവനകള്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും കേന്ദ്രസര്‍ക്കാറും തമ്മിലുള്ള ശീതയുദ്ധത്തിന് പലപ്പോഴും വഴിയൊരുക്കിയിരുന്നു. കൊളീജിയം സിസ്റ്റം തന്നെ ഇല്ലാതാക്കണമെന്ന് പലപ്പോഴും റിജിജു അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യങ്ങളാണ് അദ്ദേഹത്തിന് വിനയായത്. നേരത്തെ റിജിജുവിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നതില്‍ സര്‍ക്കാറിന് ബുദ്ധിമുട്ടുണ്ടായിരുന്നു.
Cabinet reshuffle: Arjun Ram Meghwal replaces Kiren Rijiju as Union Law Minister
— ANI Digital (@ani_digital) May 18, 2023
Read @ANI Story | https://t.co/OvCaGvc3TY#KirenRijiju #ArjunRamMeghwal #LawMinister pic.twitter.com/WRPORN5oJa
ത്രിപുര,മേഘാലയ,നാഗാലാന്റ് എന്നിവടങ്ങളില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കിരണ്‍ റിജുജുവിനെ മാറ്റിയത്. രാജസ്ഥാന്‍ സ്വദേശിയാണ് പുതിയ നിയമന്ത്രിയായ അര്‍ജ്ജുന്‍ റാം മെഘവാള്‍. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അര്‍ജ്ജുന്‍ റാം മെഘവാളിന്റെ നിയമനം എന്നതും ശ്രദ്ധേയമാണ്. രാജസ്ഥാനില്‍ അടുത്ത ജനുവരിയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments are closed for this post.