2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സന്തോഷവാന്മാരായ രാജ്യങ്ങളിൽ സഊദി അറബ് ലോകത്ത് രണ്ടാം സ്ഥാനം

സമീപ ഭാവിയിൽ ലോകത്തിലെ ഏറ്റവും മികച്ച ഇരുപത് നഗരങ്ങളുടെ പട്ടികയിൽ റിയാദ്, ജിദ്ദ, മദീന നഗരങ്ങൾ ഉൾപ്പെടും 

    റിയാദ്: അറബ് ലോകത്ത് ഏറ്റവും സന്തോഷം ലഭിക്കുന്ന രാജ്യങ്ങളിൽ സഊദി അറേബ്യ രണ്ടാം സ്ഥാനത്ത്. ലോക സന്തോഷ ദിനത്തോടനുബന്ധിച്ചു യു എൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് അറബ് ലോകത്ത് സന്തോഷത്തിന്റെ കാര്യത്തിൽ സഊദി അറേബ്യ രണ്ടാം സ്ഥാനം കരസ്ഥമാക്കുന്നതായി വ്യക്തമാക്കുന്നത്. 156 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ സഊദിക്ക് ആഗോള തലത്തിൽ 27-ാം സ്ഥാനമാണ്. മുൻ വര്ഷങ്ങളേക്കാൾ സഊദി തങ്ങളുടെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 2018 ലെ റിപ്പോർട്ട് പ്രകാരം സഊദി 33-ാം സ്ഥാനത്തായിരുന്നുവെങ്കിൽ 2019 ൽ അത് 28 ലേക്ക് എത്തിയിരുന്നു. ഈ വർഷം വീണ്ടും ഒരു പടി കൂടി കടന്ന് 27-ാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.      
      വിനോദവും സന്തോഷവും കണക്കിലെടുത്ത് 186 ലോക നഗരങ്ങളെ വിലയിരുത്തിയ റിപ്പോർട്ടിൽ മദീന 46-ാം സ്ഥാനത്തും ജിദ്ദ 59-ാം സ്ഥാനത്തും റിയാദ് 62-ാം സ്ഥാനത്തും മക്ക 65-ാം സ്ഥാനത്തുമാണ്. സമീപ ഭാവിയിൽ ലോകത്തിലെ ഏറ്റവും മികച്ച ഇരുപത് നഗരങ്ങളുടെ പട്ടികയിൽ റിയാദ്, ജിദ്ദ, മദീന നഗരങ്ങൾ ഉൾപ്പെടുമെന്നും മക്ക 35-ാം സ്ഥാനത്തെത്തുമെന്നും റിപ്പോർട്ട് പ്രതീക്ഷിക്കുന്നുണ്ട്.        
       സന്തോഷവും സാമൂഹ്യക്ഷേമവും കൈവരിക്കാൻ രാജ്യം നടത്തുന്ന ശ്രമങ്ങളുടെ വിജയമാണ് രാജ്യത്തിന് ലഭിച്ച 27-ാം റാങ്കിംഗ് കണക്കാക്കപ്പെടുന്നതെന്നും ജീവിത നിലവാരത്തിന്റെ എല്ലാ മേഖലകളിലും  വിവിധ മന്ത്രാലയങ്ങളുടെയും കമ്മീഷനുകളുടെയും പദ്ധതികൾ പൗരന്റെ സന്തോഷമെന്നത്  പ്രധാന ലക്ഷ്യമാക്കി മാറ്റിയതാണ് ഇതിനു പിന്നിലെന്നും ക്വളിറ്റി ലൈഫ് പ്രോഗ്രാം വക്താവ് മസ്‌റൂഹ് ബിൻ സലാഹ് അൽ മസ്‌റൂഹ് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.