റിയാദ്: സഊദി ഭരണാധികാരി സൽമാൻ രാജാവ് കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു. സഊദി സ്വപ്ന നഗരിയായ നിയോമിൽ വെച്ചാണ് രാജാവ് വാക്‌സിൻ സ്വീകരിച്ചത്. നേരത്തെ, കിരീടാവാകാശി മുഹമ്മദ്ബിൻ സൽമാൻ രാജകുമാരനും മറ്റ് പ്രമുഖ രാജകുടുംബാംഗങ്ങളും മന്ത്രിമാരുമെല്ലാം ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി രണ്ടാമത് ഡോസ് സ്വീകരിക്കുകയും ഹെൽത്ത് പാസ്‌പോർട്ട് കരസ്ഥമാക്കുകയും ചെയ്തിരുന്നു. സ്വദേശികളുടേയും വിദേശികളുടേയും ആരോഗ്യപരമായ കാര്യങ്ങളിൽ കൊറോണ തുടക്കം മുതൽ ഇത് വരെയും എല്ലാ പിന്തുണയും നൽകിയ രാജാവിന് സഊദി ആരോഗ്യ മന്ത്രി ഡോ: തൗഫീക് അൽ റബീഅ് നന്ദി അറിയിച്ചു.
വീഡിയോ

Comments are closed for this post.