റിയാദ്: സഊദി കിരീടവകാശിയും
ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പ്രധാനമന്ത്രിയായി നിയമിച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. രാജാക്കന്മാര്‍ തന്നെ പ്രധാനമന്ത്രിപദം വഹിച്ചുവരുന്ന കീഴ്‌വഴക്കം മാറ്റിയാണ് കിരീടാവകാശിയെ പ്രധാനമന്ത്രി പദവിയില്‍ നിയമിച്ചത്
ഇതോടൊപ്പം സഊദി മന്ത്രിസഭയിലും അടിമുടി മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പുതിയ പ്രതിരോധ മന്ത്രി. ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇതുവരെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി പദവിയാണ് വഹിച്ചിരുന്നത്. ഇത് വരെ പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല ഇതുവരെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനായിരുന്നു
വിദ്യാഭ്യാസ മന്ത്രിയായി യൂസുഫ് ബിന്‍ അബ്ദുല്ല അല്‍ബുനയ്യാനെയും ഉപപ്രതിരോധ മന്ത്രിയായി തലാല്‍ അല്‍ഉതൈബിയെയും നിയമിച്ചു. മറ്റു മന്ത്രിമാര്‍ പഴയത് പോലെ തുടരും. മന്ത്രിസഭ യോഗങ്ങള്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും തുടര്‍ന്നു നടക്കുക.
Comments are closed for this post.