2021 January 25 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് ഹമദ് രാജാവ്

മനാമ: രാജ്യത്ത് സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുമായി സഖീര്‍ പാലസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി അദ്ദേഹം ആരാഞ്ഞു. കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സാധിക്കണമെന്നും ഹമദ് രാജാവ് നിര്‍ദേശിച്ചു.
സഊദിയുടെ അധ്യക്ഷതയില്‍ നടന്ന ജി20 രാഷ്ട്രനേതാക്കള്‍ പങ്കെടുത്ത ഓണ്‍ലൈനില്‍ നടന്ന ഉച്ചകോടി വിജയമായിരുന്നുവെന്ന് രാജാവ് വിലയിരുത്തി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.