2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദിവസങ്ങള്‍ക്ക് മുന്‍പ്‌ പിടികൂടിയ അതേ സ്ഥലത്ത് നിന്ന് വീണ്ടും രാജവെമ്പാലയെ പിടികൂടി

കോടഞ്ചേരി: കൂരോട്ടുപാറയില്‍ നിന്ന് വീണ്ടും രാജവെമ്പാലയെ വനംവകുപ്പ് ആര്‍ ആര്‍ റ്റി സംഘം പിടികൂടി. കൂരോട്ടുപാറ തെക്കേവീട്ടില്‍ ജോണ്‍ ഡാനിയേലിന്റെ വീടിന് പുറകുവശത്തെ കെട്ടിനകത്ത് നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. വീട്ടില്‍ നിന്നും മൂന്നു മീറ്റര്‍ മാത്രം മാറിയുള്ള കെട്ടിനകത്ത് രാജവെമ്പാലയെ കണ്ടതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞമാസം 27 ന് ഇതേ സ്ഥലത്തുനിന്ന് 2 രാജവെമ്പാലകളെ പിടികൂടിയിരുന്നു. തുടര്‍ച്ചയായി രാജവെമ്പാലകളെ കാണുന്നതിനാല്‍വീട്ടുകാരും, നാട്ടുകാരും പരിഭ്രാന്തിയിലാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.