2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ചാള്‍സ് രാജകുമാരന്റെ കിരീടധാരണ ചടങ്ങ് അതീവ ലളിതമാക്കാന്‍ ആലോചന

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ രാജാവായി നിയമിതനാവുന്ന ചാള്‍സ് രാജകുമാരന്റെ കിരീടധാരണ ചടങ്ങ് അതീവ ലളിതമാക്കാന്‍ ആലോചന. 1953ലെ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങിനേക്കാള്‍ ലളിതമായിരിക്കും ചടങ്ങുകളെന്ന് ബ്രിട്ടനിലെ പ്രമുഖ ദിനപത്രമായ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ചാള്‍സ് മൂന്നാമന്‍ രാജാവാകുന്നത്. കിരീടധാരണ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. സപ്തംബര്‍ എട്ടിനായിരുന്നു രാജ്ഞിയുടെ നിര്യാണം. 10 ദിവസം നീണ്ട ഔദ്യോഗിക ദുഖാചരണത്തിനു ശേഷം സപ്തംബര്‍ 19 തിങ്കളാഴ്ചയായിരുന്നു സംസ്‌കാരം.

രാജ്യത്തെ ജനങ്ങളുടെ നിത്യജീവിത ചെലവുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പണം ധൂര്‍ത്തടിക്കാന്‍ ചാള്‍സ് മൂന്നാമന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബ്രിട്ടീഷ് സാംസ്‌കരിക സെക്രട്ടറി മൈക്കള്‍ ഡന്‍ലാന്‍ പറഞ്ഞു. ഏറ്റവും കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ചടങ്ങ് അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എലിസബത്ത് രാജ്ഞി കിരീടധാരണം നടത്തിയ വെസ്റ്റ്മിന്‍സറ്റര്‍ ആബിയില്‍ വച്ച് തന്നെയായിരിക്കും ചാള്‍സും അധികാരമേല്‍ക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.