2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മക്ക മസ്ജിദുല്‍ ഹറാമിലെ നൂറാം നമ്പര്‍ വാതിലിന് അബ്ദുല്ല രാജാവിന്റെ പേര് നല്‍കും

മക്ക: മക്ക മസ്ജിദുല്‍ ഹറാമിലെ നൂറാം നമ്പര്‍ വാതിലിന് മുന്‍ സഊദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ പേര് നല്‍കും. സഊദി ഭണകൂടത്തിന്റെ തീരുമാനപ്രകാരമാണ് നടപടിയെന്ന് ഇരു ഹറം കാര്യാലയ മേധാവി ശെയ്ഖ് അബ്ദുര്‍റഹ്മാന്‍ അല്‍ സുദൈസ് അറിയിച്ചു.

ബാബ് കിങ് അബ്ദുല്ല അഥവാ കിങ് അബ്ദുല്ല ഗേറ്റ് എന്നാണ് ഇനി മുതല്‍ നൂറാം നമ്പര്‍ കവാടം അറിയപ്പെടുക. തന്റെ ഭരണകാലത്ത് ഇരു ഹറമുകളിലും വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് അബ്ദുല്ല രാജാവ് നടത്തിയിരുന്നത്. മസ്ജിദുല്‍ ഹറാമില്‍ പുതുതായി നിര്‍മിച്ച് പള്ളിയിലേക്ക് കൂട്ടിച്ചേര്‍ത്ത ഭാഗം കിങ് അബ്ദുല്ല എക്സ്റ്റന്‍ഷന്‍ ഏരിയ എന്നാണ് അറിയപ്പെടുന്നത്. വിശ്വാസികള്‍ ത്വവാഫ് നിര്‍വഹിക്കുന്ന മതാഫിലും അബ്ദുല്ല രാജാവിന്റെ കാലത്ത് വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.