2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കിം ജോങ് ഉന്നിന്റെ അപ്രതീക്ഷിത ചൈനീസ്‌ സന്ദര്‍ശനം: ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തി

ബീജിങ്: ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍ ചൈനയിലെത്തി പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തി. ചൈനയിലെ വടക്കുകിഴക്കന്‍ പ്രദേശമായ ദാലിയാനില്‍ ഇരുവരും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ചൈനീസ് മാധ്യമം പുറത്തുവിട്ടു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനുള്ള ചരിത്രപരമായ നീക്കത്തിനിടയ്ക്കാണ് കിം ചൈനയിലെത്തിയത്.

അടുത്തിടെയായി രണ്ടാമത്തെ പ്രാവശ്യമാണ് കിം ചൈനയിലെത്തി ഷി ജിന്‍പിങിനെ കാണുന്നത്. നേരത്തെ മാര്‍ച്ചില്‍ ബീജിങിലെത്തിയിരുന്നു. അധികാരമേറ്റ് ആറു വര്‍ഷത്തിനിടെയുണ്ടായ ആദ്യ സന്ദര്‍ശനമായിരുന്നു അത്.

ചൈനയുമായി അടുത്ത ബന്ധമാണ് ഉത്തര കൊറിയയ്ക്കുള്ളത്. ഉത്തര കൊറിയയുടെ പ്രധാന സഖ്യകക്ഷിയും ചൈനയാണ്.

കഴിഞ്ഞപ്രാവശ്യം ട്രെയിനിലായിരുന്നു കിം ചൈനയിലെത്തിയത്. തിരിച്ച് ഉത്തരകൊറിയയില്‍ എത്തുന്നതു വരെ സന്ദര്‍ശന വിവരം രഹസ്യമാക്കി വച്ചിരുന്നു.


 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.