2022 December 01 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

അട്ടിമറിക്കാന്‍ ശ്രമിച്ചു: സൈനിക ജനറലിനെ നരഭോജി മത്സ്യങ്ങള്‍ക്കിട്ടു കൊടുത്ത് കിം ജോങ് ഉന്‍

 

ലണ്ടന്‍: ഉത്തര കൊറിയന്‍ സൈനിക ജനറലിനെ പ്രസിഡന്റ് കിം ജോങ് ഉന്‍ നരഭോജി മത്സ്യമായ പിരാനയ്ക്കിട്ടു കൊടുത്തുവെന്ന് റിപ്പോര്‍ട്ട്. കൈയ്യും തലയും വെട്ടിമാറ്റിയാണ് ജനറലിനെ പിരാനകള്‍ക്കിട്ടുകൊടുത്തതെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനായി ബ്രസീലില്‍നിന്നും പ്രത്യേകം കൊണ്ടുവന്ന പിരാന മത്സ്യങ്ങളെ ടാങ്കിലിട്ട് വളര്‍ത്തിയിരുന്നു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ വിവരം ഇനിയും ലഭ്യമായിട്ടില്ല. പിരാനകളുടെ ആക്രമണത്തെത്തുടര്‍ന്നാണോ അതോ കൊലപ്പെടുത്തിയ ശേഷം പിരാനകള്‍ക്ക് ഇട്ടുകൊടുത്തതാണോയെന്ന കാര്യത്തിലും വ്യക്തതയില്ല.

കിം അധികാരത്തിലേറിയ ശേഷം 16 ഓളം ഉന്നത ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യു.എസുമായി ചര്‍ച്ച നടത്തി പരാജയപ്പെട്ട ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.

കിമ്മിന്റെ യോങ്‌സോങ്ങിലെ വീട്ടിലാണ് പിരാനകളെ വളര്‍ത്തുന്നത്. 1965ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രം ‘യു ഓണ്‍ലി ലിവ് ട്വൈസ്’ എന്ന ചിത്രത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കിം ശിക്ഷാ രീതി നടപ്പാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നേരത്തെ, തന്റെ അധികാരം കൈക്കലാക്കാന്‍ ശ്രമിക്കുന്ന അമ്മാവന്മാരെ കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.