കോഴിക്കോാട്: നറെയിൽവേസ്റ്റേഷനു സമീപം കുത്തേറ്റ യുവാവ് മരിച്ചു. പാറോപ്പടി സ്വദേശി അബ്ദുൾ അസീസിന്റെ മകൻ പതിയാരത്ത് കെ.പി ഫൈസൽ(43) എന്നയാളാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി ഒമ്പതരയോടെ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലാണ് സംഭവം. നരിക്കുനി സ്വദേശി ഷാനവാസാണ് കുത്തിയതെന്നാണ് പ്രാഥമികവിവരം. അടുത്ത സുഹൃത്തുക്കളായ ഇവർ വിവിധ ക്രിമിനൽകേസുകളിൽ പ്രതികളാണ്. മദ്യലഹരിയിൽ വാക്കുതർക്കത്തെതുടർന്ന് കത്തിയെടുത്തു കുത്തുകയായിരുന്നുവെന്നാണ് നിഗമനം.
ലിങ്ക് റോഡിൽ സുകൃതീന്ദ്ര കല്യാണമണ്ഡപത്തിനു എതിർവശത്ത് ഇരുട്ടുമൂടിയ പ്രദേശത്ത് ഫുട്പാത്തിൽവച്ചാണ് കത്തിക്കുത്തു നടന്നത്. കുത്തിയയാൾ മൂന്നാം പ്ലാറ്റ്ഫോമിലേക്ക് ഓടിക്കയറി. ഓട്ടോത്തൊഴിലാളികളും യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി ടൗൺ പൊലീസിലേൽപ്പിക്കുകയായിരുന്നു. മരിച്ചയാളുടെ മൃതദേഹം ബീച്ച് ജനറൽആശുപത്രിയിലേക്ക് കൊണ്ടുപോയി.
Comments are closed for this post.