തൃശൂര്‍: തൃശൂര്‍ കുന്ദംകുളം കിഴൂരില്‍ മകള്‍ അമ്മയെ വിഷം കൊടുത്തു കൊന്നു. കുന്ദംകുളം സ്വദേശി രുഗ്മിണി(57യെയാണ് മകള്‍ ഇന്ദുലേഖ കൊലപ്പെടുത്തിയത്.സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.അമ്മക്ക് അസുഖമാണെന്ന് പറഞ്ഞ് ഇന്ദുലേഖ രുഗ്മിണിയെ ആശുപത്രിയിലെത്തിച്ചിരുന്നു.
അവിടെനിന്ന് അസുഖം മാറാത്തതിനെത്തുടര്‍ന്ന് തൃശൂരില്‍ തന്നെയുള്ള ഒരു സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് ഇവരെ മാറ്റി. അതിന് ശേഷം ഇന്നലെ ഇവര്‍ മരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആന്തരികാവയവങ്ങളില്‍ വിഷാംശം കണ്ടെത്തിയത്. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് ഇന്ദുലേഖയെ വിളിച്ച് ചോദ്യം ചെയ്തു. ഇതോടെയാണ് ഇവര്‍ വിഷം നല്‍കിയ കാര്യം പുറത്തുവന്നത്.
Comments are closed for this post.