2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരായേക്കില്ല

തിരുവനന്തപുരം: കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിക്രംജിത് സിങ് ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായേക്കില്ല. ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. മൊഴിയെടുക്കലിന് ഹാജരാകാന്‍ നേരത്തെ ഇഡി, കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിനും ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിക്രം ജിത് സിങിനും നോട്ടിസ് നല്‍കിയിരുന്നു.

കിഫ്ബിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം മാതൃകാപെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ചിരുന്നു.തുടര്‍ച്ചയായി കിഫ്ബി ഉദ്യോഗസ്ഥരെ ഇ.ഡി വിളിച്ചുവരുത്തുകയാണെന്നും വനിതാഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കൊച്ചി ഇ.ഡി യൂനിറ്റിലെ ഉദ്യോഗസ്ഥരില്‍ നിന്ന് അപമര്യാദപരമായ സമീപനം നേരിടേണ്ടിവരുന്നുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറക്ക് എഴുതിയ കത്തില്‍ മുഖ്യമന്ത്രി ആരോപിച്ചു.

മാതൃകാപെരുമാറ്റച്ചട്ടം കൃത്യമായി നിലനിര്‍ത്താനും സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനും കേന്ദ്ര ഏജന്‍സികള്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇഡി നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ധനമന്ത്രി തോമസ് ഐസകും ആരോപിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.