
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കിഫ്ബി പദ്ധതി പ്രകാരം വന്‍വികസന മുന്നേറ്റമാണ് നടക്കുന്നത്. നഗരത്തിെന്റെ മുഖച്ഛായ മാറ്റുന്ന രീതിയില്‍ തൃപ്പൂണിത്തുറ എസ്.എന്‍ ജങ്ഷന് മുതല്‍ പൂത്തോട്ട വരെയുള്ള 135 കി.മീറ്റര്‍ 22 മീറ്റര്‍ വീതിയില്‍ നാലുവരി പാതയായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരമായി. 628 കോടി രുപയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടിക്ക് 450 കോടി രുപ കിഫ്ബി ആദ്യഘട്ട അനുമതിനല്‍കി. സ്ഥലം ഏറ്റെടുക്കുന്ന മുറക്ക് നിര്‍മാണം ആരംഭിക്കും.
പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന കുമ്പളം തേവര പാലം നിര്‍മാണത്തിന് 97.45 കോടി രൂപയുടെ അംഗീകാരം ലഭിച്ചു. നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. 74 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കുണ്ടന്നൂര്‍ മേല്‍പാലം സെപ്റ്റംബറില്‍ പൂര്‍ത്തിയാകും.
ജില്ലയിലെ തിരക്കേറിയ ജങ്ഷനുകളില്‍ ഒന്നായ കുണ്ടന്നൂരിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാണ് കിഫ്ബി പദ്ധതിയില്‍ പെടുത്തി നിര്‍മിക്കുന്ന കുണ്ടന്നൂര്‍ മേല്‍പ്പാലം. കുണ്ടന്നൂര്‍ ജങ്ഷന്റെ തെക്ക് ഭാഗത്ത് ഇരു വശങ്ങളിലായി രണ്ട് സ്റ്റാര്‍ ഹോട്ടലുകളും വൈറ്റില മുതല്‍ നെട്ടൂര്‍ വരെ ദേശീയപാതയുടെ ഇരുവശങ്ങളിലുമായി നിരവധി കാര്‍, ഇരുചക്ര വാഹന ഷോറൂമുകളും സ്ഥിതി ചെയ്യുന്നു. വാഹനത്തിരക്കേറിയ ഇവിടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന അവസ്ഥയായാണ് നിലവിലുള്ളത്. ഇതിന് പരിഹാരമായാണ് കുണ്ടന്നൂര്‍ മേല്‍പാലം യാഥാര്‍ഥ്യമാകുന്നത്.
അന്ധകാര തോട് ശുചീകരണവും സൗന്ദര്യ വല്ക്കരണവും നടത്തുന്നതിന് 11.5 കോടി രൂപ ചെലവഴിച്ച് ഒന്നാംഘട്ട പ്രവര്‍ത്തനം നടന്നു വരുന്നു. ഈ വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തിയാകും.
തൃപ്പൂണിത്തുറ ഗവ. ആര്‍ട്സ് കോളജിന്റെ വികസനത്തിന് 14 കോടി 42 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് എട്ടു കോടി 70 ലക്ഷം രൂപയുടെ ഒന്നാംഘട്ടം അന്തിമഘട്ടത്തിലാണ്. അടുത്ത വര്‍ഷം ആദ്യം ഇത് പൂര്ത്തീ കരിക്കും. കിഫ്ബി പദ്ധതികള്‍ മണ്ഡലത്തിന്റെ വികസത്തില്‍ നാഴികക്കല്ലാകുമെന്നും വിദ്യാഭ്യാസ മേഖലയില്‍ ഇത് മണ്ഡലത്തിന് മികച്ച നേട്ടം കൈവരിക്കാന്‍ കാരണമാകുമെന്നും എം. സ്വരാജ് എം.എല്‍.എ പറഞ്ഞു.
എം. സ്വരാജ് എം.എല്‍.എ