
കിഫ്ബിയുടെ വരവ് വികസന രംഗത്ത് വന്‍ കുതിപ്പ് സൃഷ്ടിച്ചുവെന്ന് ഇ.എസ്. ബിജിമോള്‍ എം.എല്‍.എ. കഴിഞ്ഞ അരനൂറ്റാണ്ട് നടത്തിയതിലും അധികം വികസ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നടത്താന്‍ കഴിഞ്ഞത് കിഫ്ബി വഴിയാണ്. കൊവിഡും സാമ്പത്തിക മാന്ദ്യവും നിലനില്‍ക്കുന്ന കാലത്ത് കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനും സാമ്പത്തിക മാന്ദ്യം മറികടക്കാനും സംസ്ഥാനത്തിന് കിഫ്ബി വലിയ സഹായമായതായും ഇ എസ് ബിജിമോള്‍ എംഎല്‍എ പറഞ്ഞു. സാമ്പത്തിക മാന്ദ്യം ലോകമെമ്പാടും കടുത്ത സാമ്പത്തിക പ്രതിസന്ധി സ്യഷ്ടിച്ചപ്പോള്‍ കേരളം പോലൊരു ചെറിയ സംസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ വികസന സ്തംഭനാവസ്ഥയിലേക്ക് പോകേണ്ടതാണ്. കാലഘട്ടമുയര്ത്തിയ ഈ വെല്ലുവിളിയെ നമ്മള് അതിജീവിച്ചത് കിഫ്ബി എന്ന വികസന പദ്ധതിയിലൂടെയാണ്.
ആഗോള സാമ്പത്തീക പ്രതിസന്ധികള്‍ക്കിടയിലും നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തില്‍ സമാനതകളില്ലാത്ത കുതിച്ച് ചാട്ടത്തിന് നാന്ദി കുറിക്കുവാന്‍ കിഫ്ബി പദ്ധതികള്‍ക്ക് കഴിഞ്ഞു. പീരുമേട് മണ്ഡലത്തില്‍ 475 കോടി രൂപയോളമാണ് കിഫ്ബി പദ്ധതി വഴി ഇതുവരെ അനുവദിച്ചത്. മലയോര ഹൈവേയ്ക്ക് മാത്രം 163.53 കോടിയും വിവിധ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റിങ് റോഡുകള്‍ക്ക് 130 കോടിയും അനുവദിച്ചിച്ചുണ്ട്. അയ്യപ്പന്‍കോവില്‍ കുടിവെള്ള പദ്ധതി 46.424 കോടി, വണ്ടിപ്പെരിയാര്‍ ഹൈടെക് സ്കൂള്‍ 5 കോടി, കോര്‍ട്ട് കോംപ്ലക്സ് പീരുമേട്29.75 കോടി, പീരമേട് ട്രഷറി30 കോടി, കുമളി റവന്യൂ ടവന് 40 കോടി, പീരുമേട് താലൂക്ക് ആശുപത്രി 16.45 കോടി, സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 13 കോടിയും അനുവദിച്ചു. ഇതൊടൊപ്പം വിവിധ മേഖലയിലായി 500 കോടിയില്‍ പരം രൂപയുടെ പദ്ധതികള്‍ പരിഗണനയിലുമുണ്ടെന്നും എംഎല്‍എ പറഞ്ഞു. ചിത്രം– ഇ.എസ് ബിജിമോള്‍ എം.എല്‍.എ (പടം)