2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിദേശഫണ്ട് സ്വീകരിച്ചത് കേന്ദ്ര അനുമതിയില്ലാതെ: കിഫ്ബിക്കെതിരെ കേസെടുത്ത് ഇ.ഡി; ധനമന്ത്രിയെയും ചോദ്യം ചെയ്യും

  • കിഫ്ബി സി.ഇ.ഒ ഡെപ്യൂട്ടി സി.ഇ.ഒ എന്നിവര്‍ക്ക് ഇ.ഡി നോട്ടിസയച്ചു

തിരുവനന്തപുരം: കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന പരാതിയില്‍ കിഫ്ബിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഫെമ ലംഘനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കേന്ദ്രാനുമതിയില്ലാതെ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം.
ധനമന്ത്രി ടി.എം തോമസ് ഐസക്കിനെയും ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

കിഫ്.ബി സി.ഇ.ഒ കെ.എം എബ്രാഹം, ഡെപ്യൂട്ടി സി.ഇ.ഒ എന്നിവര്‍ക്കും ഇ.ഡി നോട്ടീസയച്ചിട്ടുണ്ട്. രണ്ടുപേരോടും അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്‌സിസ് ബാങ്കിനും നോട്ടിസ് അയച്ചിട്ടുണ്ട്. ഹോള്‍സെയില്‍ ബാങ്കിഗ് എക്‌സിക്യൂട്ടീവ് ഹെഡിനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.