2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒരു രാജ്യത്തെ പ്രധാനമന്ത്രിയും ഒറ്റപ്പെട്ടു കഴിയേണ്ടിവരുമ്പോള്‍: ഭാര്യയ്ക്ക് കൊറോണ പിടിപ്പെട്ടതിനു പിന്നാലെ ഐസൊലേഷനിലുള്ള ജസ്റ്റിന്‍ ട്രൂഡോ അനുഭവം പങ്കുവയ്ക്കുന്നു

 

‘എനിക്ക് ലക്ഷണങ്ങളൊന്നുമില്ല. സുഖമായിരിക്കുന്നു. സാങ്കേതിക വിദ്യ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ എന്നെ അനുവദിക്കുന്നു’- കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടേതാണ് വാക്കുകള്‍. ഒട്ടാവയിലെ വീട്ടില്‍ ഐസൊലേഷനിലാണ് കഴിയുകയാണ് ജസ്റ്റിന്‍ ട്രൂഡോ.

തന്റെ ഭാര്യ സോഫിക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് ജസ്റ്റിന്‍ ട്രൂഡോ എസൊലേഷനില്‍ കഴിയുന്നത്. ഭാര്യയ്‌ക്കൊപ്പം ആറും പന്ത്രണ്ടും വയസായ മക്കളും വൈറസ് ബാധിതരാണ്.

പാര്‍ലമെന്റില്‍ നിന്ന് അധികം ദൂരത്തല്ലാത്ത വീട്ടില്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തിലാണ് ജസ്റ്റിന്‍ ട്രൂഡോയിപ്പോള്‍. ഇപ്പോള്‍ തീര്‍ത്തും ഒറ്റയ്ക്ക് കഴിയുന്ന ജസ്റ്റിന്‍ ട്രൂഡോയെ മാധ്യമപ്രവര്‍ത്തകര്‍ കാണാനെത്തിയപ്പോഴാണ് മനസു തുറന്നത്. നിശ്ചിത അകലം ദൂരത്തു നിന്നാണ് മാധ്യമങ്ങള്‍ക്ക് അദ്ദേഹം അഭിമുഖം നല്‍കിയത്.

‘ഭാര്യം അധികം സമയവും അവളുടെ മൊബൈല്‍ ഫോണിലാണ്. കുട്ടികളാണെങ്കില്‍ കളിപ്പാട്ടങ്ങളുടെയൊപ്പവും’- ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഒറ്റപ്പെട്ട് കഴിയുന്നതിന്റെ അസ്വസ്ഥതയും അദ്ദേഹം പങ്കുവച്ചു. ‘നമ്മളെല്ലാവരും സാമൂഹ്യ ജീവികളാണ്. പക്ഷെ, ഇത് ചെയ്‌തേ പറ്റൂ’- അദ്ദേഹം പറഞ്ഞു.

കൊവിഡ് -19 പടരുന്ന സാഹചര്യത്തില്‍, എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ സ്വയം ഒറ്റപ്പെട്ട് കഴിയണമെന്ന് പൗരന്മാരോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് കനേഡിയന്‍ പൊതു ആരോഗ്യ ഉദ്യോഗസ്ഥര്‍. ‘എല്ലാ കനേഡിയന്‍സും ചെയ്യുന്നതു പോലെ മെഡിക്കല്‍ ഉപദേശം അംഗീകരിക്കുകയാണ് ഞങ്ങളും ചെയ്യുന്നത്’- ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ലണ്ടനിലെ സന്ദര്‍ശനത്തിനു ശേഷം ബുധനാഴ്ച രാജ്യത്ത് തിരിച്ചെത്തിയപ്പോഴാണ് ട്രൂഡോയുടെ ഭാര്യ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. ഇതോടെ ടെസ്റ്റ് നടത്തുകയും വൈറസ് ബാധ സ്ഥിരീകരിക്കുകയുമായിരുന്നു.

ഫോണില്‍ കൂടിയും വീഡിയോ കോണ്‍ഫറന്‍സില്‍ കൂടിയും കാര്യങ്ങള്‍ നിയന്ത്രിക്കുന്ന തിരക്കിലാണ് ഒറ്റപ്പെട്ട് കഴിയുമ്പോഴും ജസ്റ്റിന്‍ ട്രൂഡോ. ഇമ്മാനുവല്‍ മാക്രോണ്‍, ഡൊണാള്‍ഡ് ട്രംപ്, ഗുസെപ് കോണ്ടെ, തുടങ്ങിവരെയും മറ്റു നേതാക്കളെയും വിളിക്കുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.