
ദക്ഷിണകൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയ മോട്ടോഴ്സ്, ഉത്സവ സീസണിന് മുന്നോടിയായി സെല്‍റ്റോസിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. നിരത്തിലിറങ്ങിയ അന്നുതൊട്ട് വില്‍പ്പന തകൃതിയായി തുടരുന്ന സെല്‍റ്റോസിന് ഒരു വയസ് തികയുന്ന വേളയില്‍ ആനിവേഴ്സറി സ്പെഷല്‍ എഡിഷന് ആണ് പുറത്തിറക്കിയത്.
13.75 ലക്ഷം രൂപയാണ് പ്രത്യേക പതിപ്പിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. സെല്‍റ്റോസ് ആനിവേഴ്സറി എഡിഷനിലെ ഏറ്റവും വലിയ മാറ്റം അതിന്റെ എക്സ്റ്റീരിയര്‍ സ്റ്റൈലിംഗാണ്, അത് അടിസ്ഥാനമാക്കിയുള്ള ഒഠത ട്രിം ലെവലുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ മികച്ചതായി കാണപ്പെടുന്നു.
സ്റ്റൈലിംഗ് അപ്ഡേറ്റ് മാത്രമാണ് സെല്‍റ്റോസ് ഫസ്റ്റ് ആനിവേഴ്സറി എഡിഷന്. ഫോഗ് ലാമ്പ് ചുറ്റിലും ഓറഞ്ച് ആക്സന്റുകളുടെ പാനല്‍, ഫോക്സ് എക്സ്ഹോസ്റ്റ് ഡീറ്റൈലിംഗ്, റീഡിസൈന്‍ ചെയ്തു നീളം കൂട്ടിയ മുന്പിലെയും, പുറകിലെയും സ്കിഡ് പ്ലെയ്റ്റുകള്‍, കറുപ്പ് നിറത്തിലുള്ള അലോയ് വീലുകള്‍ ഒപ്പം ടെയില്‍ ഗെയ്റ്റില്‍ ഫസ്റ്റ് ആനിവേഴ്സറി എഡിഷന് ബാഡ്ജിങ്ങുമാണ് എക്സ്റ്റീരിയറിലെ ആകര്ഷണങ്ങള്. അലോയ് വീലിന്റെ ഹബ്ക്യാപ്പിലും ഓറഞ്ച് നിറത്തിലുള്ള ഡീറ്റൈലിങ്ങുണ്ട്.
അറോറ ബ്ലാക്ക് പേള്‍ എന്ന സിംഗിള്‍ ടോണ്‍ നിറത്തിലും ഗ്രാവിറ്റി ഗ്രേ/അറോറ ബ്ലാക്ക് പേള്‍, സ്റ്റീല്‍ സില്‍വര്‍/അറോറ ബ്ലാക്ക് പേള്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍/അറോറ ബ്ലാക്ക് പേള്‍ എന്നിങ്ങനെ 3 ഡ്യുവല്‍ ടോണ്‍ നിറങ്ങളിലുമാണ് സെല്‍റ്റോസ് ഫസ്റ്റ് ആനിവേഴ്സറി എഡിഷന് എത്തുക