കിയ തങ്ങളുടെ കാരന്‍സ് മോഡല്‍ കാറുകളെ തിരിച്ചുവിളിച്ചിരിക്കുകയാണ്. ദക്ഷിണകൊറിയൻ കമ്പനിയായ കിയ 30,297 കാറുകളേയാണ് തിരിച്ചു വിളിക്കുന്നത്. സെപ്റ്റംബര്‍ 22 മുതല്‍ ഫെബ്രുവരി 2023 വരെ നിര്‍മ്മിച്ച കാറുകളെയാണ് ഒരു സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് മൂലമുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് കിയ തിരിച്ചു വിളിച്ചിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്തത് മൂലം കാരനില്‍ ബൂട്ടിങ് പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും, വാഹനത്തിന്റെ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍ കറുപ്പ് നിറമായി മാറിയെന്നും ഇതാണ് വാഹനത്തിന്റെ തിരിച്ചു വിളിക്കലിലേക്ക് നയിച്ചതെന്നുമാണ് കാരെന്‍സ് അറിയിച്ചിരിക്കുന്നത്.
വാഹനത്തിന്റെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ എല്ലാ വാഹനങ്ങളേയും കമ്പനി സര്‍വ്വീസ് സെന്ററിലേക്ക് വിളിച്ചിട്ടുണ്ട്. അവിടെ വെച്ചുളള പരിശോധനയില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ഒരു സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ അവ പരിഹരിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുളളത്.ഇത് രണ്ടാം തവണയാണ് കിയ അവരുടെ കാരെന്‍സ് മോഡലിനെ തിരിച്ചു വിളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സോഫ്റ്റ് വെയറിലെ പ്രശ്‌നങ്ങള്‍ മൂലമുണ്ടായ എയര്‍ബാഗ് കണ്‍ട്രോള്‍ യൂണിറ്റിലെ പ്രശ്‌നങ്ങള്‍ മൂലം 40,000 യൂണിറ്റ് വാഹനങ്ങളെ തിരിച്ച് വിളിച്ചിരുന്നു.
കിയയുടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റ്‌പോകുന്ന മൂന്നാമത്തെ മോഡലായ കാരെന്‍സിന് 10.45 ലക്ഷം രൂപ മുതല്‍ 18.90 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില വരുന്നത്.ആറ് സീറ്റിലും, ഏഴ് സീറ്റിലും ലഭ്യമാകുന്ന ഈ വാഹനം പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളിലും ലഭ്യമാണ്.
Comments are closed for this post.