2021 September 27 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡോ.ഖഫീല്‍ഖാന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി; യു.പി സര്‍ക്കാരിന് തിരിച്ചടി

ഡല്‍ഹി:യു.പി ഗവണ്‍മെന്റിനെ വിമര്‍ശിച്ചതിന് സാമൂഹിക പ്രവര്‍ത്തകനായ ഡോ.കഫീല്‍ ഖാനെ സസ്‌പെന്‍ഷന്‍ ഉത്തരവ് സ്റ്റേ ചെയ്്ത് അലഹബാദ് ഹൈകോടതി. രണ്ടാമത്തെ സസ്‌പെന്‍ഷന്‍ ഉത്തരവ് അലഹബാദ് ഹൈകോടതി സ്‌റ്റേ ചെയ്തു.

നാലാനാലാഴ്ചക്കകം യു.പി സര്‍ക്കാറിനോട് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട ഹൈകോടതി കഫീല്‍ ഖാന്‍ സമര്‍പ്പിച്ച ഹരജി നവംബര്‍ 11ലേക്ക് മാറ്റി. ഒരു സസ്‌പെന്‍ഷന്‍ ഉത്തരവ് നിലവിലിരിക്കേ മറ്റൊന്നിന്റെ ആവശ്യമില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.

ബഹ്‌റൈച്ച് ജില്ല ആശുപത്രിയില്‍ ബലംപ്രയോഗിച്ച് രോഗികളെ പരിശോധിച്ചെന്നും യോഗി സര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിച്ചെന്നും ആരോപിച്ച് ഇറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. 2017ല്‍ ഗോരഖ്പുര്‍ മെഡിക്കല്‍ കോളജിലെ കൂട്ട ശിശുഹത്യക്ക് കാരണം ഓക്‌സിജന്‍ ലഭ്യമല്ലാത്തതാണെന്ന് വെളിപ്പെടുത്തിയതിനായിരുന്നു കഫീല്‍ ഖാന്റെ ആദ്യ സസ്‌പെന്‍ഷന്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.