
മലപ്പുറം: ലോകം ഖത്തറിൽ പന്താടുമ്പോൾ ലഹരിയെന്ന മഹാവിപത്തിനെതിരേ ലക്ഷം ഗോളടിക്കാൻ സുപ്രഭാതവും. ‘സുപ്രഭാതത്തോടൊപ്പം ഗോളടിച്ച് കേരളം’ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന വാഹനപ്രചാരണ യാത്ര കേരളത്തിന്റെ തെരുവുകളിലും വിദ്യാലയങ്ങളിലും ലഹരിക്കെതിരേ ഗോൾവർഷം തീർക്കും. വിവിധ സ്കൂൾ, കോളജ്, ഫാൻ സോൺ അടക്കമുള്ള സ്ഥലങ്ങളിൽ വിദ്യാർഥികളുമായും പൊതുജനങ്ങളുമായും ഫുട്ബോൾ പ്രേമികളുമായും സംവദിച്ചും ലഹരിക്കെതിരേ ഗോളടിച്ചുമാണ് യാത്ര.
ഉദ്ഘാടനം ഇന്ന് വൈകീട്ട് മൂന്നിന് തിരൂർ ആലത്തിയൂർ കെ.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ, മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു. ഷറഫലി എന്നിവർ ലഹരിക്കെതിരേ ഗോളടിച്ച് ഉദ്ഘാടനം ചെയ്യും.
മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയാച്ചേരി കുഞ്ഞികൃഷ്ണൻ, തിരൂർ ഡി.വൈ.എസ്.പി വി.വി ബെന്നി, സുപ്രഭാതം മാനേജിങ് എഡിറ്റർ ടി.പി ചെറൂപ്പ, ഡയറക്ടർ ഇബ്രാംഹീം ഹാജി, കെ.കെ.എസ് തങ്ങൾ, തൃപ്പങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി, ടാൽറോപ്പ് സി.ഇ.ഒ സഫീർ നജ്മുദ്ദീൻ, DOPA ഡയറക്ടർ ഡോ.നിയാസ് പാലോത്ത്, മൈജി റീജ്യനൽ ബിസിനസ് മാനേജർ എ.കെ ഷമീർ, സ്കൂൾ പ്രിൻസിപ്പൽ സി. രാമകൃഷ്ണൻ, പ്രാധാനാധ്യാപകൻ പി.കെ.അ ജബ്ബാർ, പി.ടി.എ പ്രസിഡന്റ് എ.കെ സലീം, കായികാധ്യാപകൻ എം. ഷാജിർ സംബന്ധിക്കും.
പരിപാടി സുപ്രഭാതം യൂടൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും സംപ്രേഷണംചെയ്യുന്നതാണ്.
Comments are closed for this post.