സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ശ്രീകാര്യം സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി പോസ്റ്റ് പ്രസ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിങ് (Book Binding) കോഴ്സിലേക്കുള്ള 2023-24 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ എഴുതി ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും വിശദവിവരങ്ങളടങ്ങിയ പ്രൊസ്പെക്ടസും ംംം.ശെേേൃേസലൃമഹമ.മര.ശില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രജിസ്ട്രേഷന്‍ ഫീസ് (25 രൂപ) എന്നിവ സഹിതം ഓഗസ്റ്റ് 10 നു വൈകീട്ട് നാലു വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് : 9447427476, 9400006462.
Comments are closed for this post.