തിരുവനന്തപുരം:സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും കൊടും ക്രൂരതയെന്ന് യുവതിയുടെ പരാതി. വെഞ്ഞാറമൂട് സ്വദേശി അക്ബര്‍ ഷായ്‌ക്കെതിരെയാണ് യുവതിയുടെ ആരോപണം.പലതവണ പോലീസില്‍ പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ ബന്ധങ്ങളുപയോഗിച്ച് കേസ് അട്ടിമറിച്ചുവെന്നും യുവതി ആരോപിച്ചു.
സ്ത്രീധനം കുറഞ്ഞു പോയെന്നാരോപിച്ച് യുവതിയെയും മകളെയും വീട്ടില്‍ നിന്നും ഇറക്കി വിടുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു. ആഹാരവും വെള്ളവും നല്‍കാതെ പട്ടിണി കിടത്തുകയും സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരിയും ഉള്‍പ്പെടെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. മകളുടെ മുന്നില്‍ വച്ച് നഗ്‌നത പ്രദര്‍ശിപ്പിക്കുന്നത് പലപ്പോഴായി താക്കീത് ചെയ്‌തെങ്കിലും ഭര്‍ത്താവില്‍ മാറ്റമുണ്ടായില്ലെന്നും മകളെയോര്‍ത്താണ് താന്‍ ഇത്രയും കാലം സഹിച്ചതെന്നും വീട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അവര്‍ പറയുന്നു.
സി.പി.ഐ പ്രവര്‍ത്തകനായ അക്ബര്‍ഷാ ഇയാളുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കുകയായിരുന്നു. പൊലിസില്‍ നല്‍കിയ പരാതിയില്‍ മകളുടെ മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും അത് പരാതിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന നിര്‍ദ്ദേശമാണ് ഉദ്യോഗസ്ഥന്‍ നല്‍കിയതെന്നും യുവതി കൂട്ടിച്ചേര്‍ക്കുന്നു.2012ലാണ് അക്ക്ബര്‍ ഷായും പരാതിക്കാരിയും വിവാഹിതരാകുന്നത്. നിലവില്‍ സ്വന്തം വീട്ടിലാണെന്നും മകളുടെ പഠനമടക്കമുള്ള കാര്യങ്ങളിലൊന്നും ഭര്‍ത്താവ് ഇടപെടാറില്ലെന്നും യുവതി പറഞ്ഞു.
Comments are closed for this post.