ധാക്ക: കേരളത്തിന്റെ അഭിമാന താരം മിന്നു മണിക്ക് അരങ്ങേറ്റ മത്സരത്തിൽ ആദ്യ വിക്കറ്റ്. ആദ്യ ഓവറിൽ നാലാം പന്തിലാണ് മിന്നു മണിക്ക് വിക്കറ്റ് ലഭിച്ചത്. ബംഗ്ലാദേശിന്റെ ഷമീമ സുൽത്താനയെയാണ് അരങ്ങേറ്റ മത്സരത്തിൽ മിന്നു മണി തിരിച്ചയച്ചത്.
ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം മിന്നു മണി, അനുഷ ബരെഡ്ഡി എന്നീ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ. ധാക്കയിലാണ് ആദ്യ മത്സരം.
ഓള്‍റൗണ്ടറാണ് വയനാട് സ്വദേശിനിയായ മിന്നു മണി. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ താരമായിരുന്നു. ഇന്ത്യന്‍ എ ടീമിലും മിന്നു ഇടം പിടിച്ചിരുന്നു. ഇടംകൈയന്‍ ബാറ്ററും സ്‌പിന്നറുമാണ് മിന്നു മണി.
Comments are closed for this post.