2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

വാഴക്കാട് സ്വദേശിനി ദുബൈയില്‍ മരിച്ചു

ദുബയ്: യു.എ.ഇയില്‍ ചികില്‍സയിലായിരുന്ന മലപ്പുറം വാഴക്കാട് സ്വദേശിനി സുബൈദ മുസ്തഫ (സമീറ-37) നിര്യാതയായി. ദുബൈ അമേരിക്കന്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അല്‍ഐനില്‍ ഖബറടക്കും.
ഭര്‍ത്താവ് കെ.കെ മുസ്തഫ അല്‍ ഐനില്‍ അഡ്‌നിക് ഇന്‍ഷൂറന്‍സ് കമ്പനി ജീവനക്കാരനാണ്. അല്‍ ഐന്‍ ഒയാസിസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ മാജിദ ബതൂല്‍, സഫ തസ്‌നീം, മുഹമ്മദ് അഫ്‌നാല്‍ എന്നവര്‍ മക്കളാണ്. ചെറുവാടി കീഴ്കളത്തില്‍ ഹുസന്‍ കുട്ടിയുടെ മകളാണ് സുബൈദ. മാതാവ്: ഫാത്തിമ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.