തിരുവനന്തപുരം: ഓണക്കാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിനുള്ള മറുപടിയില്‍ സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം അറിയിച്ചത്.
ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികള്‍ക്കാണെന്ന് സിന്ധ്യ മുഖ്യമന്ത്രിക്കുള്ള കത്തില്‍ പറഞ്ഞു. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാള്‍ 9.77 ശതമാനം വര്‍ധനവു മാത്രമേയുള്ളൂ. ഡൈനാമിക് പ്രൈസിങ് രീതിയായതിനാല്‍ യാത്രക്കാര്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാര്‍ഗമുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാര്‍ട്ടര്‍ വിമാനങ്ങള്‍ അനുവദിക്കുന്നത് അതിനായുള്ള ഓരോ അപേക്ഷയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടാണെന്നും സിന്ധ്യ അറിയിച്ചു.
അമിത വിമാനയാത്രാ നിരക്ക് നിയന്ത്രിക്കണമെന്നും ചട്ടങ്ങള്‍ക്കനുസരിച്ച് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് മാര്‍ച്ച് 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. കഴിഞ്ഞ മാസം പകുതി മുതല്‍ ടിക്കറ്റ് നിരക്കില്‍ വിമാന കമ്പനികള്‍ വര്‍ധനവ് വരുത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് ദുബായിലേക്കുളള ടിക്കറ്റിന് 32,000 രൂപക്ക് മുകളില്‍ നല്‍കേണ്ട അവസ്ഥയാണ്.
Comments are closed for this post.