ചണ്ഡിഗഡ്: 12കാരിയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച ബോക്‌സറെ കുത്തിക്കൊന്നു. ഹരിയാന റോത്തക്കിലെ റസിഡന്‍ഷ്യല്‍ കോളനിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 24കാരനായ കാമേഷ് ആണ് കൊല്ലപ്പെട്ടത്. ബോക്‌സറാായ കാമേഷ് മോഡലിങ്ങിലും അഭിനയ രംഗത്തും സജീവമായിരുന്നു.
തേജ് കോളനിയില്‍ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു കാമേഷ്. ഇതിനിടെ യുവാവ് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഉടന്‍ കാമേഷ് യുവാവിനെ താക്കീത് ചെയ്തു. തൊട്ടുപിന്നാലെ പ്രതി കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
‘കത്തിയെടുത്ത പ്രതി കാമേഷിനെ നിരവധി തവണ കുത്തുകയായിരുന്നു. റോത്തക്കിലെ പി.ജി.ഐ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു’ -റോത്തക്ക് ഡി.എസ്.പി ഖോരഗ്പാല്‍ പറഞ്ഞു.
പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Comments are closed for this post.