2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാളിപ്പോയ പുതുവര്‍ഷ ദൗത്യം; സര്‍ക്കാര്‍ ഓഫിസുകളിലെ പഞ്ചിങ് നടപ്പായത് രണ്ടിടത്തു മാത്രം, സമയം നീട്ടി

   

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളില്‍ ഇന്നു മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്ന ബയോമെട്രിക് പഞ്ചിങ്ങ് പാളി. എറണാകുളം, പാലക്കാട് കലക്ടറേറ്റുകളില്‍ മാത്രമാണ് പഞ്ചിങ് സംവിധാനം നടപ്പാക്കാന്‍ സാധിച്ചത്. ശമ്പള സോഫ്റ്റ്‌വെയറായ ‘സ്പാര്‍ക്കുമായി’ ബന്ധിപ്പിക്കാത്തതിനാലാണ് മറ്റു ഓഫിസുകളില്‍ നടപ്പാക്കാന്‍ സാധിക്കാതിരുന്നത്.

ഇതോടെ ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള സമയം നീട്ടാനാണ് തീരുമാനം. ജനുവരി അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ മാസത്തിനകം കലക്ടറേറ്റുകളിലും ഡയരക്ടറേറ്റുകളിലും പഞ്ചിങ് സംവിധാനം ഒരുക്കണം. കലക്ടറേറ്റുകള്‍, ഡയറക്ടറേറ്റുകള്‍, വകുപ്പു മേധാവികളുടെ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ജനുവരി ഒന്നിനു മുന്‍പായി ഈ സംവിധാനം നടപ്പാക്കി ഹാജര്‍നില ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കണമെന്നു ചീഫ് സെക്രട്ടറി വി.പി.ജോയി രണ്ടാഴ്ച മുന്‍പ് ഉത്തരവിറക്കിയിരുന്നു.

അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാം മാര്‍ച്ച് 31നു മുന്‍പായി ഇതു പൂര്‍ണതോതില്‍ നടപ്പാക്കും.

ജോലിസമയത്തു ജീവനക്കാര്‍ മുങ്ങുന്നതു തടയാന്‍ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചു ഹാജര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് ഏര്‍പ്പെടുത്തണമെന്ന് പല തവണ നിര്‍ദേശിച്ചിട്ടും സര്‍വീസ് സംഘടനകളുടെ തടസ്സവാദങ്ങള്‍ മൂലം നടപ്പായിരുന്നില്ല. സെക്രട്ടേറിയറ്റില്‍ മാത്രമാണ് ഇപ്പോള്‍ ഈ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.