പാലക്കാട്: കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കൊലപാതങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശനമാക്കി പൊലിസ്. തമിഴ്‌നാട് പൊലിസും പാലക്കാട്ടേക്ക് എത്തും. കോയമ്പത്തൂര്‍ സിറ്റി പൊലിസ് 3 കമ്പനിയിലെ 250 പേരും തമിഴ്‌നാട് സ്‌പെഷ്യല്‍ പൊലിസിലെ 150 പേരും ആംഡ് റിസര്‍വ് പൊലിസിലെ 500 പേരും പാലക്കാട്ടേക്ക് എത്തിയിട്ടുണ്ട്. കൊലപാതകികളെ കണ്ടുപിടിക്കാനുള്ള വാഹന പരിശോധന, ലോഡ്ജുകളില്‍ പരിശോധന എന്നിവയ്ക്ക് ഇവര്‍ കേരള പൊലിസിനെ സഹായിക്കും.
എ.ജി.പി വിജയ്‌സാക്കറയുടെ നേതൃത്വത്തിലായിരിക്കും സുരക്ഷാനടപടികള്‍ വിലയിരുത്തുക.സാക്കറയുടെ നേതൃത്വത്തില്‍ രാവിലെ തന്നെ ഉന്നതതല യോഗവും ചേരും. പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് .
ഇന്നലെ രാത്രി തന്നെ പൊലിസ് നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു. കടകളും മറ്റും നേരത്തെയടപ്പിക്കുകയും സംശയാസ്പദമായി കാണുന്ന വാഹനങ്ങള്‍ വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു.
Comments are closed for this post.