2023 March 25 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഷുഹൈബ് വധക്കേസ്: 11 പ്രതികള്‍ സി.പി.എമ്മിന്റെ ക്വട്ടേഷന്‍ സംഘമെന്ന് സിദ്ദീഖ്; പരാമര്‍ശത്തില്‍ സഭയില്‍ ബഹളം

തിരുവനന്തപുരം: ഷുഹൈബ് വധത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് ടി സിദ്ദീഖ്. തില്ലങ്കേരിയുടെ വെളിപെടുത്തലില്‍ തുടരന്വേഷണം വേണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു. കൊലക്ക് കാരണം രാഷ്ട്രീയമെന്ന് ആവര്‍ത്തിച്ച സിദ്ദീഖ് 11 പ്രതികള്‍ സി.പി.എമ്മിന്റെ ക്വട്ടേഷന്‍ സംഘമെന്നും സഭയില്‍ തുറന്നടിച്ചു.

ആകാശ് തില്ലങ്കേരിയുടെ വെളിപെടുത്തല്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. ടി.സിദ്ദീഖ് എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന എടയന്നൂര്‍ ഷുഹൈബിന്റെ കൊലപാതകം പാര്‍ട്ടിനേതാക്കള്‍ പറഞ്ഞിട്ടാണ് നടത്തിയത് എന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ തുടരന്വേഷണത്തിന് തയ്യാറാകാത്ത സര്‍ക്കാര്‍ നടപടി സഭ നിര്‍ത്തി വെച്ചു ചര്‍ച്ച ചെയ്യണം എന്നാണ് അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ രണ്ടു ദിവസവും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കര്‍ അവതരണ അനുമതി നിഷേധിച്ചിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.