പേരാവൂര്‍: കനത്ത തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സണ്ണി ജോസഫ് എം.എല്‍.എ. തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നേതാക്കള്‍ ശൈലി മാറ്റാന്‍ തയ്യാറാവണമെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. കെ.സുധാകരന്‍ അധ്യക്ഷനാകണമെന്നതാണ് പ്രവര്‍ത്തകരുടെ വികാരം. പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുല്ലപ്പള്ളിക്ക് മാറി നില്‍ക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. കൈപ്പുണ്ണ് കാണാന്‍ കണ്ണാടിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.