മലപ്പുറം : എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന പെന്‍ക്വീന്‍, ഗേള്‍സ് ക്യാമ്പസ് കാള്‍ വിദ്യാര്‍ഥിനി സമ്മേളനം ഫെബ്രുവരി 25,26 തിയ്യതികളിലായി മലപ്പുറം വളവന്നൂര്‍ ബാഫഖി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും. മത സാമൂഹിക രംഗത്തെ പ്രഗത്ഭരും പ്രതിഭകളും സംബന്ധിക്കുന്ന സംഗമത്തില്‍ കേരളത്തിലെ വിവിധ പ്രൊഫഷണല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന മുന്നോറോളം വിദ്യാര്‍ഥിനികള്‍ പങ്കെടുക്കും. ക്യാമ്പസ് കാളിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം പാണക്കാട് സയ്യിദ സജ്‌ന ബീവി, ജാമിഅ ആര്‍ട്‌സ് കോളേജ് സ്റ്റുഡന്റ് ഫര്‍ഷയെ രജിസ്റ്റര്‍ ചെയ്ത് നിര്‍വ്വഹിച്ചു.
രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്ക്
https://campuswing.skssf.in/girls-campus-call-registration/
Comments are closed for this post.