2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘ഒരേ മതില്‍ പങ്കിടുന്ന പാളയം മസ്ജിദും ഗണപതി കോവിലും..ഇതാണ് എന്റെ കേരള സ്‌റ്റോറി’ റസൂല്‍ പൂക്കുട്ടി

ഒരേ മതില്‍ പങ്കിടുന്ന പാളയം മസ്ജിദും ഗണപതി കോവിലും

തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കുന്നിതിടെ ട്വീറ്റുമായി ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഒരേമതില്‍ പങ്കിടുന്ന തിരുവനന്തപുരത്തെ പാളയും മസ്ജിദിനേയും ഗണപതിക്കോവിലിനേയും കുറിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ഇതാണ് എന്റെ കേരള സ്റ്റോറിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിക്കുന്നു. ‘മൈ കേരള സ്റ്റോറി’ എന്ന ഹാഷ് ടാഗിലായിരുന്നു ട്വീറ്റ്. നിരവധി പേരാണ് ട്വീറ്റിന് താഴെ കമന്റുമായി എത്തിയത്. എല്ലാ ട്വീറ്റിനും മൈ കേരള സ്റ്റോറി എന്ന ഹാഷ് ടാഗില്‍ റസൂല്‍ പൂക്കുട്ടി മറുപടിയും നല്‍കിയിട്ടുണ്ട്.

സുദീപ്‌തൊ സെന്‍ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ മെയ് അഞ്ചിനാണ് തിയേറ്ററിലെത്തിയത്. സിനിമയുടെ പ്രമേയത്തിനെതിരെ വലിയ പ്രതിഷേധമാണ് കേരളത്തില്‍ നടന്നത്. നിരവധി പ്രമുഖരും ഇതിനെതിരെ പ്രതികരിച്ചിരുന്നു.

നേരത്തെ ആലപ്പുഴ ചേരാവള്ളില്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കാര്‍മികത്വത്തില്‍ നടന്ന അഞ്ജുശരത് ദമ്പതികളുടെ വിവാഹവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാര്‍ത്തയുടെ വീഡിയോ റിപ്പോര്‍ട്ട് എ.ആര്‍ റഹ്മാന്‍ പങ്കുവെച്ചിരുന്നു. അഭിനന്ദനങ്ങള്‍ മനുഷ്യത്വത്തോടുള്ള സ്‌നേഹം ഉപാധികളില്ലാത്ത സാന്ത്വനമായിരിക്കണം എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ ഷെയര്‍ ചെയ്തിരുന്നത്. ഇതിന് പിന്നാലെ റഹ്മാനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണവും നടത്തിയിരുന്നു.

ഇതേ വീഡിയോ റസൂല്‍പൂക്കുട്ടിയും ഷെയര്‍ ചെയ്തിരുന്നു. ‘കേരളത്തിന്റെ കഥ സാഹോദര്യത്തെക്കുറിച്ചാണ്… അതാണ് എന്റെ കേരളത്തിന്റെ കഥ’ എന്ന അടിക്കുറിപ്പോടെയാണ് ആ വീഡിയോ റസൂല്‍ പൂക്കുട്ടി റീ ഷെയര്‍ ചെയ്തത്.

നിങ്ങള്‍ക്കറിയാവുന്ന കേരളത്തിന്റെ സാഹോദര്യത്തിന്റെ കഥകള്‍ #MyKeralaStory എന്ന ഹാഷ്ടാഗില്‍ പങ്കുവെക്കാമോ എന്ന് നേരത്തെ റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തിരുന്നു. നിരവധി പേരാണ് ഈ ട്വീറ്റില്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

keralam rasul pookutty shares pic palayam masjid and ganapati kovil shares one wall


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News