തിരുവനന്തപുരം: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി നടത്തി വെളിപെടുത്തലില്‍ സഭയില്‍ ചര്‍ച്ച വേണ്ടെന്ന് മുഖ്യമന്ത്രി. അന്വേഷണം കുറ്റമറ്റ രീതിയിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കിയല്ല നടപടികള്‍. പ്രതികളുടെ ജാമ്യം റദ്ദാക്കന്‍ നടപടി തുടങ്ങി. സി.ബി.ഐ അന്വേഷണം സുപ്രിം കോടതി പരിഗണനയിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഷുഹൈബ് വധത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് ടി സിദ്ദീഖ് തുറന്നടിച്ചു. തില്ലങ്കേരിയുടെ വെളിപെടുത്തലില്‍ തുടരന്വേഷണം വേണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു. കൊലക്ക് കാരണം രാഷ്ട്രീയമെന്ന് ആവര്‍ത്തിച്ച സിദ്ദീഖ് 11 പ്രതികള്‍ സി.പി.എമ്മിന്റെ ക്വട്ടേഷന്‍ സംഘമെന്നും സഭയില്‍ പറഞ്ഞു.
ആകാശ് തില്ലങ്കേരിയുടെ വെളിപെടുത്തല്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. ടി.സിദ്ദീഖ് എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന എടയന്നൂര്‍ ഷുഹൈബിന്റെ കൊലപാതകം പാര്‍ട്ടിനേതാക്കള്‍ പറഞ്ഞിട്ടാണ് നടത്തിയത് എന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ തുടരന്വേഷണത്തിന് തയ്യാറാകാത്ത സര്‍ക്കാര്‍ നടപടി സഭ നിര്‍ത്തി വെച്ചു ചര്‍ച്ച ചെയ്യണം എന്നാണ് അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ രണ്ടു ദിവസവും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കര്‍ അവതരണ അനുമതി നിഷേധിച്ചിരുന്നു.
Comments are closed for this post.