2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാമനാട്ടുകര അപകട ദിവസം കരിപ്പൂരിലെത്തിയ പാലക്കാട്ടുകാരനെ തട്ടിക്കൊണ്ടു പോയതായി പരാതി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് റിപ്പോര്‍ട്ട്

മലപ്പുറം: രാമനാട്ടുകരയില്‍ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേര്‍ അപകടത്തില്‍ മരിച്ച ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പാലക്കാട് സ്വദേശിയെ തട്ടികൊണ്ടു പോയതായി പരാതി. വിമാനത്താവളത്തിലെത്തിയ പാലക്കാട് പുതുനഗരം സ്വദേശിയേയാണ് തട്ടികൊണ്ടു പോയത്. സ്വര്‍ണക്കടത്ത് നടത്തുന്ന കൊടുവള്ളിയില്‍ നിന്നുള്ള സംഘമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

കേസുമായി ബന്ധപ്പെട്ട് ഫിജാസ്, ഷിഹാബ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ നാല് പ്രതികളാണ് ഉള്ളതെന്നാണ് സൂചന. സ്വര്‍ണക്കടത്ത് സംഘവുമായി നേരത്തെ ബന്ധമുള്ള ആളെയായിരുന്നു തട്ടികൊണ്ട് പോയതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഇയാളെ വിട്ടയക്കുകയും ചെയ്തു. പക്ഷേ, ഇയാളുടെ കൈവശമുണ്ടായിരുന്ന ലഗേജ് കവര്‍ന്നു.

കരിപ്പൂരിലെത്തുന്ന കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ ഷഫീഖിനെ കസ്റ്റംസും പിടികൂടിയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കള്ളക്കടത്തില്‍ ബന്ധമുണ്ടെന്ന സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.