കൊച്ചി: മെമ്മറി കാര്‍ഡ് താന്‍ പരിശോധിച്ചിട്ടില്ലെന്നും പെന്‍ഡ്രൈവിലെ ദൃശ്യങ്ങളാണ് താന്‍ കണ്ടെതെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ വി.വി പ്രതിഷ് കുറുപ്പ്. താന്‍ ദൃശ്യങ്ങള്‍ കണ്ടത് കമ്പ്യൂട്ടറിലെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹാഷ് വാല്യൂവില്‍ മാറ്റം വന്നതെങ്ങനെയെന്ന് അറിയില്ലെന്നും വിവോ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും പ്രതീഷ് കുറുപ്പ് പറഞ്ഞു.
പള്‍സര്‍ സുനിയുടെ അഭിഭാഷകനാണ് അവസാനമായി ഫോണിലെ ദൃശ്യങ്ങള്‍ വിചാരണ കോടതിയുടെ അനുമതിയോടെ കണ്ടത്. ആദ്യത്തെ അഭിഭാഷകനെ പള്‍സര്‍ സുനി മാറ്റിയിരുന്നു. പിന്നീടാണ് പ്രതിഷിനെയാണ് അഭിഭാഷകനായി നിയമിച്ചത്. ഫോറന്‍സിക് പരിശോധന ഫലത്തില്‍ 2021 ജൂലൈ 19 ന് മെമ്മറി കാര്‍ഡ് അവസാനമായി പരിശോധിച്ചതായാണ് കണ്ടെത്തല്‍.
എന്നാല്‍ അഭിഭാഷന്‍ ഇതേദിവസം കമ്പ്യൂട്ടറിലാണ് പരിശോധിച്ചതെന്നാണ് പറയുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രാത്രിയിലടക്കം മൂന്ന് തവണ തുറന്ന് പരിശോധിച്ചതായാണ് ഫൊറന്‍സിക് പരിശോധനാ ഫലം. അപ്പോള്‍ ആരാണ് ജൂലൈ 19 ന് മെമ്മറി കാര്‍ഡ് പരിശോധിച്ചു എന്നതാണ് അന്വേഷണസംഘത്തിന് ഇനി കണ്ടെത്തേണ്ടത്.
Comments are closed for this post.