2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

തൃശൂർ മെഡിക്കൽ കോളജിൽ മരുന്ന് മാറി നൽകി ഗുരുതരാവസ്ഥയിലായ രോഗി വെന്റിലേറ്ററിൽ

മികച്ച ചികിത്സക്ക് ഡോക്ടർമാർ കൈക്കൂലി വാങ്ങിയതായും ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിക്ക് പരുന്ന് മാറി നൽകിയതായി പരാതി. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പോട്ട സ്വദേശി അമലിനാണ് മരുന്ന് മാറി നൽകിയത്. അബോധാവസ്ഥയിലായ അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഹെൽത്ത് ടോണിക്കിന് പകരം നൽകിയത് ചുമയ്ക്കുള്ള മരുന്നാണ് നൽകിയതെന്നാണ് പറയുന്നത്. മരുന്ന് കഴിച്ചതിന് പിന്നാലെ രോഗിക്ക് ചൊറിച്ചിൽ വന്നു.അടുത്ത ദിവസം അപസ്മാരവുമുണ്ടായി. എന്നാൽ അപസ്മാരമുണ്ടായത് സിറപ്പ് കഴിച്ചിട്ടല്ലെന്നാണ് മെഡിക്കൽ ബോർഡ് പറയുന്നത്

മെഡിക്കൽ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു. അതിനിടെ മികച്ച ചികിത്സ കിട്ടാൻ ഡോക്ടർമാർ 3200 രൂപ കൈക്കൂലി വാങ്ങിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.