മാനന്തവാടി: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് കണക്കശ്ശേരി വീട്ടില്‍ റഹൂഫിനെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ വയനാട് എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി റഹൂഫിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി വളര്‍ത്തിയത് കണ്ടെത്തിയത്.
വീടിന്റെ ടെറസില്‍ നട്ടുപിടിപ്പിച്ച് പരിപാലിച്ചുപോന്നിരുന്ന ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രിവന്റിവ് ഓഫിസര്‍ വി. രാജേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എ.സി. പ്രജീഷ്, വി.കെ. സുരേഷ്, കെ.എസ്. സനൂപ്, വനിത സിവില്‍ എക്‌സൈസ് ഓഫിസറായ സല്‍മ കെ ജോസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Comments are closed for this post.