തിരുവനന്തപുരം: ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തതില്‍ പാര്‍ട്ടിക്ക് ആശങ്കയില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ശിവശങ്കറും പാര്‍ട്ടിയും തമ്മില്‍ ബന്ധമില്ല. ഇതാദ്യമായിട്ടല്ലല്ലോ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതെന്നും എം.വി ഗോവിന്ദന്‍ ചോദിച്ചു.
ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ അന്വേഷണം എല്ലാത്തിന്റേയും അവസാനവാക്കല്ലെന്നും കൂട്ടിച്ചേര്‍ത്തു.
ആകാശ് തില്ലങ്കേരി വിഷയത്തിലും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. ഇതൊക്കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൃത്യമായി കൈകാര്യം ചെയ്യാനറിയാം. ക്രിമിനല്‍ സംഘങ്ങളുടെ ഭാഗമാണ് അവര്‍. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പൊലിസ് പിടിച്ചോളുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ആകാശ് തില്ലങ്കേരി പറയുന്നതിനെല്ലാം സി.പി.എം മറുപടി നല്‍കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ ജാഗ്രതയാവാം എന്നാല്‍ അതീവ ജാഗ്രത വേണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. നേരത്തെ ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങളില്‍ പാര്‍ട്ടി പ്രതികരിച്ച് കഴിഞ്ഞെന്നും ഇനി പ്രസ്താവനയുണ്ടാവില്ലെന്നും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞിരുന്നു. പാര്‍ട്ടി അണികളോട് വിഷയത്തില്‍ പ്രതികരിക്കണമെന്നോ പ്രതികരിക്കേണ്ടെന്നോ പറഞ്ഞിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കിയിരുന്നു.
Comments are closed for this post.